കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ വീണ്ടും ശക്തിയേറിയ ഭൂചലനം

  • By Lakshmi
Google Oneindia Malayalam News

Japan Quake
ടോക്യോ: ഭൂകമ്പവും സുനാമിയും ദുരിതം വിതച്ച ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടുമണി(ജപ്പാന്‍ സമയം 11.30)യോടെയാണ് റിച്ചര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനെത്തുടര്‍ന്ന് പ്രാദേശിക സുനാമി മുന്നറിയിപ്പ് നല്‍കി.

വടക്കുകിഴക്കന്‍ നഗരമായ സെന്‍ഡായിക്ക് 66 കിലോമീറ്റര്‍ കിഴക്കായാണ് ചലനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. പ്രകമ്പനത്തിന്റെ ഭാഗമായി ടോക്കിയോയില്‍ പോലും കെട്ടിടങ്ങള്‍ ഒരു മിനിറ്റോളം ആടിയുലഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭൂകമ്പത്തില്‍ സെന്‍ഡായ് മേഖലയിലെ വൈദ്യുതിവിതരണം താറുമാറായതാണ് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടില്ല.

മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് തകരാറിലായ ഫുകുഷിമ ആണവനിലയത്തിലെ തകരാര്‍ പരിഹരിക്കുന്നതില്‍ വ്യാപൃതരായ ജീവനക്കാരെ സുനാമിമുന്നറിയിപ്പിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു.

മെക്‌സിക്കോയിലും വ്യാഴാഴ്ച ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു അത്.

ഇതിനിടെ,ഫുകുഷിമആണവ നിലയത്തിലെ ആറു റിയാക്ടറുകളിലും ഇന്നലെ നൈട്രജന്‍ വാതകം പമ്പ് ചെയ്തു. റേഡിയേഷന്‍ വ്യാപിപ്പിക്കുന്ന ഹൈഡ്രജന്‍ സ്‌ഫോടനങ്ങള്‍ ഒഴിവാക്കാനാണിത്.

അണുവികിരണമുള്ള ജലം ചോരുന്നത് ഒഴിവാക്കാന്‍ രണ്ടാം റിയാക്ടറിലെ വിള്ളല്‍ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്‌കോ) കഴിഞ്ഞ ദിവസം അടച്ചിരുന്നു. അണുവികിരണമുള്ള ജലം കടലിലേക്കു പമ്പ് ചെയ്യുന്നതു തുടരുന്നു.

English summary
An earthquake measuring 7.4 on the Richter scale hit the sea near Miyagi Prefecture in northeastern Japan at 23:32 p.m. (1432 GMT) local Time Thursday, according to the Japan Meteorological Agency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X