സ്വര്‍ണവില വീണ്ടും ഉയരുന്നു

ഗ്രാമിന് 1980 രൂപയായാണ് ഇപ്പോഴത്തെ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ അനുകൂല സാഹചര്യം അനുസരിച്ചു സ്വര്‍ണവില ഇനിയും ഉയരാന്‍ ഇടയുണെ്ടന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ആവശ്യവും ലഭ്യതയുമായുള്ള അന്തരമേറിയതും വിലവര്‍ധനക്കിടയാക്കി.
വിവാഹസീസണ്‍ ആകുന്നതോടെ സ്വര്‍ണവില പവന് 16000 കടക്കുമെന്നാണ് കരുതപ്പെടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനു പ്രിയമേറുന്നുവെന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. നാലു പതിറ്റാണ്ടിനിടെ വിലയിടിഞ്ഞ ചരിത്രമില്ലാത്തതും സ്വര്‍ണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications