പാഴ്‌സല്‍ പെട്ടിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം
ജയ്പൂര്‍: പാഴ്‌സല്‍ പെട്ടിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച അജ്മീറിലെ കിഷന്‍ഗഡിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഓഫീസിലെ തൊഴിലാളികളാണ് പാഴ്‌സലിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
പാഴ്‌സലിനുള്ളില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ദില്ലിയില്‍ നിന്ന് ഒരാഴ്ച മുമ്പ് അയച്ച പാഴ്‌സല്‍ വെള്ളിയാഴ്ചയാണ് അജ്മീരിലെത്തിയത്. പാഴ്‌സലിനു മുകളില്‍ ഇലക്ട്രോണിക് സാധനങ്ങളാണ് ഉള്ളിലെന്ന കുറിപ്പും ഉണ്ടായിരുന്നു.
എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ തൊഴിലാളികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പാഴ്‌സല്‍ തുറന്ന് പരിശോധിക്കുകയായിരുന്നു.
പാഴ്‌സലിനുള്ളില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications