വിഎസിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു
ദില്ലി: വിഎസ് മത്സരിക്കണമെന്നു തീരുമാനിച്ചതു പൊളിറ്റ് ബ്യൂറോയായിരുന്നുവെന്നു പിബി അംഗവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. പിബി തീരുമാനം സംസ്ഥാന ഘടകം അംഗീകരിക്കുകയായിരുന്നു.
വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പിബി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുകയായിരുന്നു. ഇതാദ്യമായാണ് ഒരു പി.ബി അംഗം വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നതായി സ്ഥിരീകരിക്കുന്നത്
ഇപ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ ഭദ്രമാണെന്നും ബുദ്ധദേവ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications