Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് ഭരിച്ചത് പാര്‍ട്ടിയ്ക്കുവേണ്ടി: രാഹുല്‍

Rahul Gandhi
കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരളത്തില്‍ സര്‍ക്കാര്‍ ഭരിച്ചത് പാര്‍ട്ടിയ്ക്ക് വേണ്ടിയായിരുന്നുവെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. കേരളത്തിലെ വ്യവസായ മേഖലയെ മുന്നോട്ടു നയിക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും രാഹുല്‍ ആരോപിച്ചു.

സാമ്പത്തിക മുന്നേറ്റത്തിനു വേണ്ടി ഇടതുസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 70,000 കോടി രൂപ കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ ഉപയോഗിച്ചു. ഐടി മേഖലയിലും കേരളം പുറകോട്ടാണ്. സമസ്തമേഖലകളിലും അക്രമം നിറഞ്ഞാടി- അദ്ദേഹം ആരോപിച്ചു.

എന്നാല്‍ യുഡിഎഫ് യുവത്വത്തിനും പരിചയസമ്പന്നതക്കും ഒരുപോലെ അവസരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍അഞ്ചു വര്‍ഷം കഴിയുമ്പോള്‍ 93 വയസുള്ള ആളായിരിക്കും മുഖ്യമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ എറണാകുളം രാജേന്ദ്രമൈതാനത്ത് സംസാരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.45ന് നാവിക വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ കേരളത്തില്‍ രണ്ടു ദിവസം പ്രചാരണത്തില്‍ പങ്കെടുക്കും.

ശനിയാഴ്ച ചാലക്കുടിയിലും അമ്പലപ്പുഴയിലും ചെങ്ങന്നൂരും പത്തനംതിട്ടയിലും യോഗങ്ങളില്‍ പങ്കെടുക്കും. ഞായറാഴ്ച തിരുവനന്തപുരത്തും പാലക്കാട്ടും മാനന്തവാടിയിലും കൊയിലാണ്ടിയിലും കോഴിക്കോട്ടുമാണ് അദ്ദേഹം പ്രചാരണത്തിന് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+