ഫുള്‍ കിട്ടില്ല, പൈന്റടിച്ച് ഫിറ്റാവുക

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മദ്യശാലയ്ക്കുള്ളിലാണ്(ടാസ്മാക്) തിരഞ്ഞെടുപ്പ് കഴിയും വരെ ഹാഫ് ബോട്ടിലോ അതിന് താഴെയോ മാത്രം അളവില്‍ മദ്യം നല്‍കാവൂയെന്ന കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. അളവ് കുറയ്ക്കുക മാത്രമല്ല. ഏപ്രില്‍ 11ന് വൈകിട്ട് അഞ്ച് മണി മുതല്‍ 13ന് രാത്രി വരെ ബാറുകളും മദ്യവില്‍പന ശാലകളും അടച്ചിടണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്. ജനങ്ങളും പാര്‍ട്ടികളും അധികം അളവില്‍ മദ്യം സ്റ്റോക്ക് ചെയ്യാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് പൈന്റ് പരിപാടി കമ്മീഷന്‍ നടപ്പാക്കിയിരിക്കുന്നത്.












Click it and Unblock the Notifications