Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളരാഷ്ട്രീയത്തിലേയ്ക്കിനി തിരികെ വരില്ല: ആന്റണി

AK Antony
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിലേയ്ക്ക് താനിനി ഒരിക്കലും തിരിച്ചുവരില്ലെന്ന് കേന്ദ്രമന്ത്രി എകെ ആന്റണി. ഒരു ചാനല്‍ പരിപാടിയിലാണ് ആന്റണി കേരളത്തിലെ സര്‍ക്കാറിന്റെയോ കോണ്‍ഗ്രസിന്റെയോ തലപ്പത്തേയ്ക്ക് താനിനി തിരിച്ചുവരില്ലെന്ന് പറഞ്ഞത്. ഹൈക്കമാന്റ് ഇതിനായി തന്നെ നിര്‍ബ്ബന്ധിക്കുന്ന ഒരു അവസ്ഥയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരെന്ന് പറയാത്തത് കോണ്‍ഗ്രസിന് അതിനൊരു നടപടിക്രമം ഉള്ളതുകൊണ്ടുമാത്രമാണ്. അക്കാര്യത്തില്‍ തിരഞ്ഞെടുപ്പിനുശേഷം ഒരു തര്‍ക്കവും ഉണ്ടാവില്ല. എനിക്കും വയലാര്‍ രവിക്കും കേന്ദ്രത്തില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ട്.

കേരളത്തിന്റെ ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ല എന്ന് ഞാനും രവിയും ഒന്നിച്ചാണ് തീരുമാനിച്ചത്. കേരളത്തില്‍നിന്നു പോയപ്പോള്‍ വിഷമം ഉണ്ടായിരുന്നു എന്നത് ശരിയാണ്. കാരണം താന്‍ ഒരു മനുഷ്യനാണ്, കംപ്യൂട്ടറല്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ കാലംകഴിഞ്ഞു. കരുണാകരനും താനും ശക്തമായ രണ്ടു ഗ്രൂപ്പുകളുടെ നേതാക്കളായി കഴിഞ്ഞ കാലമുണ്ടായിരുന്നു-അദ്ദേഹം പറഞ്ഞു.

പക്ഷേ ദില്ലിയിലേയ്ക്ക് പോയതിനുശേഷം കരുണാകരനോട് ഏറ്റവും സൗഹൃദം പുലര്‍ത്തിയ നേതാവ് താനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ പേരിലാണ് ഇപ്പോഴും ഗ്രൂപ്പ് എങ്കിലും തനിക്കിപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ നിലപാടാണ്. ഉമ്മന്‍ ചാണ്ടിയോടും രമേശിനോടും എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അതിന് മടികാട്ടിയിട്ടില്ല. പക്ഷേ അത് അവരോടുമാത്രമേ പറയൂ.

പ്രചാരണവേദികളില്‍ ഞാന്‍ വിഎസിനെ ലക്ഷ്യമാക്കി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നു എന്ന വ്യാഖ്യാനം ശരിയല്ല. വിഎസ് എന്ന വ്യക്തിയേയല്ല വിഎസ് എന്ന മുഖ്യമന്ത്രിയെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്. വികസനകാര്യത്തിലും അഴിമതിക്കെതിരെയുള്ള നടപടികളുടെ കാര്യത്തിലും വിഎസില്‍ നിന്ന് ഉണ്ടായത് പ്രഖ്യാപനങ്ങള്‍ മാത്രമാണ്. പ്രവൃത്തിയില്‍ ഒന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട ആളാണ് ഞാനും- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+