ഐസ്‌ക്രീം കേസ് ഡയറി വിഎസിന്
തിരുവനന്തപുരം: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കൈമാറി. റിപ്പോര്‍ട്ടിനൊപ്പം കേസ് ഡയറിയും മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.
മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ കേസിന്റെ അടിസ്ഥാനം. മുഖ്യമന്ത്രിയ്ക്ക് കേസ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാവില്ലെന്ന് ഡിജിപി പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനിടെയാണ് വിഎസിനെ നേരില്‍ക്കണ്ട് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.












Click it and Unblock the Notifications