Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്‌ക്രീം കേസ്: ഡിജിപിയ്ക്ക് വിഎസിന്റെ നോട്ടീസ്

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ നോട്ടീസ്. കേസ് ഡയറി ഒഴികെയുള്ള മുഴുവന്‍ വിവരങ്ങളും നിയമഞ്ജനുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് ദില്ലിയിലെത്തി നിയമജ്ഞരെ കാണാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നോട്ടീസിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും അയച്ചിട്ടുണ്ട് .കേസിന്റെ അന്വേഷണ പുരോഗതിയും കേസ് ഡയറിയുടെ പകര്‍പ്പും എഡിജിപി ജേക്കബ് പുന്നൂസ് ശനിയാഴ്ച് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ദില്ലിയിലെ മുതിര്‍ന്ന അഭിഭാഷകരായ ശാന്തിഭൂഷണ്‍, സുശീല്‍കുമാര്‍ എന്നിവരുടെ നിയമോപദേശം തേടിയശേഷമാണ് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനെ മറികടന്ന് തുടരന്വേഷണം തന്റെ മേല്‍നോട്ടത്തിലാക്കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിനോടു നിര്‍ദേശിച്ചത്. റൗഫിന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്നതിനുളള ധാരാളം തെളിവുകള്‍ ഇപ്പോള്‍ തന്നെ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് ശാന്തിഭൂഷണ്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+