സിനിമാതാരങ്ങള്‍ വന്നാല്‍ ഇടതുപക്ഷം ഒലിച്ചുപോകില്ല

രാഷ്ട്രീയമത്സരത്തിനിടെ സിനിമാതാരങ്ങള്‍ കക്ഷിചേരുന്നതും പ്രചാരണം നടത്തുന്നതും ശരിയല്ലെന്ന് കുന്നിക്കോട്ട് നടന്ന യോഗത്തില്‍ പിണറായി പറഞ്ഞു. പൊതുവിലുള്ള ജനസമ്മതി ഒരു പ്രത്യേക കക്ഷിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്ന് അവര്‍ സ്വയം തീരുമാനിക്കണം.
കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ സിനിമാരംഗത്തോട് സൗഹൃദ സമീപനമാണ് കാഴ്ചവച്ചത്. പ്രത്യേക കക്ഷിയ്ക്കായി സിനിമാക്കാരെ വിനിയോഗിക്കാന്‍ തീരുമാനിച്ചാല്‍ അങ്ങനെയാവട്ടെയെന്നും പിണറായി പറഞ്ഞു. യുഡിഎഫ് പണത്തിന്റെ കുത്തൊഴുക്ക് നടത്തുകയാണ്. എല്‍ഡിഎഫിന് അതിനുള്ള ശേഷിയില്ലെന്നും പിണറായി പറഞ്ഞുവെച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥികളായ ഗണേഷ് കുമാറിനും പിവി ഗംഗാധരനും വേണ്ടി ഒട്ടേറെ സിനിമാ താരങ്ങളാണ് പ്രചാരണരംഗത്തുള്ളത്.












Click it and Unblock the Notifications