44കാരി പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടി

പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ മൂന്ന് മക്കളുടെ അമ്മയായ ബബിതയെന്ന നാല്‍പത്തിനാലുകാരി അയല്‍വാസിയായ പത്താം ക്ലാസുകാരന്‍ കാമുകനൊപ്പമാണ് ഒളിച്ചോടിയത്. ഗാസിയാബാദ് വിജയ്‌നഗറിലെ 17കാരനായ ഗുഡ്ഡുവാണ് തന്റെ ഇരട്ടിയിലധികം പ്രായമുള്ള കാമുകിയുമായി വീടു വീട്ടത്.
തന്റെ മകനെ കടത്തിക്കൊണ്ടുപോയെന്ന പരാതിയുമായി ഗുഡ്ഡുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് പ്രായം മറന്നുള്ള പ്രണയവും ഒളിച്ചോട്ടവും പുറംലോകമറിഞ്ഞത്. ബബിതയ്‌ക്കെതിരെ കിഡ്‌നാപ്പിങിന് കേസെടുക്കണമെന്നാണ് ഗുഡ്ഡുവിന്റെ പിതാവ് രഘുബിര്‍ ലാല്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications