അനുപം ഖേറിന്റെ വീടിന് നേരെ കല്ലേറ്

അനുപം ഖേറിന്റെ പ്രസ്താവന ഭരണഘടനയെ അപമാനിക്കുന്ന രീതിയിലാണെന്ന് ആരോപിച്ച് ഒരുസംഘം പ്രവര്‍ത്തകര്‍ വൈകിട്ട് 4.30 ഓടെ അദ്ദേഹത്തിന്റെ ആക്ടിംഗ് സ്‌കൂളിനു നേരെ ആക്രമണം അഴിച്ചുവിട്ടു. സ്‌കൂളിന്റെ ബോര്‍ഡും മറ്റും നശിച്ച അക്രമികള്‍ രാത്രി എട്ടുമണിയോടെ വീണ്ടും സംഘം ചേര്‍ന്നെത്തി വീടിന് നേരെ കല്ലെറിയുകയായിരുന്നു. വീടിന്റെ് ജനല്‍ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് 11 പേരെ കസ്റ്റഡിയിലെടുത്തു.
അതേസമയം, വിവാദ പരാമര്‍ശത്തിന്റെ അനുപത്തിനെതിരെ മഹാരാഷ്ട്ര അസംബ്ലി അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ താന്‍ ഭരണഘടനയെ അവഹേളിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഖേര്‍ പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹംപറഞ്ഞു.












Click it and Unblock the Notifications