ചാന്ദ്രയാന്‍2ന് ചെലവ് 426 കോടി
ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണത്തിന് 426 കോടി രൂപ ഐഎസ്ആര്‍ഒ ചെലവഴിക്കും. ഐഎസ്ആര്‍ഒ പ്രോജക്ട് ഡയറക്ടര്‍ മയില്‍സ്വാമി അണ്ണാദുരൈ ചെന്നൈയില്‍ അറിയിച്ചതാണ് ഇത്.
ചാന്ദ്രയാന്‍ ഒന്നിന്റെ വിഷേപണത്തിന് 386 കോടി രൂപയായിരുന്നു ചെലവ്. ഇത്തവണ നാല്‍പത് കോടി അധികം ചെലവഴിയ്ക്കാനാണ് തീരുമാനം. 2013 സെപ്തംബറില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് ചാന്ദ്രയാന്‍2ന്റെ വിക്ഷേപണം നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
2008ല്‍ ഒക്‌ടോബറില്‍ വിക്ഷേപിച്ച ചാന്ദ്രയാന്‍1 സാങ്കേതികബന്ധം വിച്‌ഛേദിക്കപ്പെട്ടതിനാല്‍ ഓഗസ്റ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അതിനിടെ ചന്ദ്രനിലെ ജലസാന്നിധ്യത്തിന്റെ സൂചന അടക്കം വിലപ്പെട്ട പല വിവരങ്ങളും ലോകത്തിന് നല്‍കാന്‍ ചാന്ദ്രയാന്‍ ഒന്നിനു കഴിഞ്ഞു.












Click it and Unblock the Notifications