Get Updates
Get notified of breaking news, exclusive insights, and must-see stories!

സായി ബാബയുടെ അവസ്ഥ മെച്ചപ്പെടുന്നു

Sai Baba
പുട്ടപര്‍ത്തി: ചികിത്സയിലുള്ള സത്യസായി ബാബയുടെ ആരോഗ്യനില തൃപ്തികരമായ രീതിയില്‍ മെച്ചപ്പെടുന്നതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ നിന്നറിയിച്ചു.

എന്നാല്‍ ഗുരുതരാവസ്ഥയില്‍നിന്ന് ബാബ ഇനിയും മോചിതനായിട്ടില്ലെന്നും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ മാറ്റമുണ്ടായിട്ടുണ്ടെന്നും പ്രത്യേക മെഡിക്കല്‍ സംഘം മേധാവിയും ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുമായ ഡോക്ടര്‍ എ.എന്‍. സഫായ പറഞ്ഞു.

വൃക്കയുടെ പ്രവര്‍ത്തനത്തില്‍ പുരോഗതിയുള്ളതിനാല്‍ ഡയാലിസിസിന്റെ അളവ് വീണ്ടും കുറച്ചിട്ടുണ്ട്. ബോധനിലയിലും പുരോഗതിയുണ്ട്. ചികിത്സയോടുള്ള പ്രതികരണം തൃപ്തികരമാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ ആകെക്കൂടിയുള്ള വിലയിരുത്തല്‍.

ആശുപത്രി പരിസരത്തുനിയോഗിച്ചിരുന്ന പൊലീസ് സേനയെ ഏറെക്കുറെ പിന്‍വലിച്ചിട്ടുണ്ട്. വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെ ബാബയെ സന്ദര്‍ശിക്കാന്‍ ഇതുവരെ ആരെയും അനുവദിച്ചിട്ടില്ല. നേരത്തേ ബാബയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശങ്കാകുലരായ ജനക്കൂട്ടം പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ ഇവിടെ 144 പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+