കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക തൊഴിലാളികള്‍ക്ക് പ്രത്യേക പോളിങ് ബൂത്ത്

  • By Ajith Babu
Google Oneindia Malayalam News

നാദിയ: പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുള്ള ചുവന്ന തെരുവിലെ അന്തേവാസികള്‍ക്കായി പ്രത്യേക പോളിങ് ബൂത്ത് അനുവദിയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഇവിടെയുള്ളവര്‍ വോട്ടെടുപ്പില്‍ താത്പര്യം കാണിക്കാത്തതിനെത്തുടര്‍ന്നാണു പുതിയ പരീക്ഷണം.

ഏപ്രില്‍ 23ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി ജില്ലാഭരണകൂടമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതംഗീകരിയ്ക്കുകയും ചെയ്തു. നാദിയ ജില്ലയില ശാന്തിപൂരിലാണു പ്രത്യേകബൂത്ത് സ്ഥാപിക്കുകയെന്നു ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് ബെന്‍സാല്‍ അറിയിച്ചു. ചുവന്ന തെരുവിനു സമീപമുള്ള ദുര്‍ഗാമണി ഹൈസ്‌കൂളില്‍ ബൂത്തു പ്രവര്‍ത്തിക്കും. ഇവിടേയ്ക്കുള്ള നാലു ജീവനക്കാരെയും നിയമിച്ചുകഴിഞ്ഞു.

75 ചുവന്നതെരുവിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണു പ്രദേശത്തെ വോട്ടര്‍പട്ടികയിലുള്ളത്. കഴിഞ്ഞതവണ ഇവരില്‍ 20 ശതമാനംമാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.

ത്‌പൊതുജനങ്ങള്‍ പരിഹസിക്കുമെന്ന ശങ്കയിലാണ് ഇവര്‍ നീണ്ട സമയം ക്യൂവില്‍ നിന്ന് വോട്ടുചെയ്യാന്‍ മടിയ്ക്കുന്നത്. ഇവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യം മനസിലാക്കിയതോടെയാണു പ്രത്യേക ബൂത്തെന്ന നിര്‍ദേശം ജില്ലാഭരണകൂടം മുന്നോട്ടുവച്ചത്. പ്രത്യേക ബൂത്ത് അനുവദിയ്ക്കാനുള്ള തീരുമാനത്തെ പ്രദേശത്തെ ഭൂരിഭാഗം വോട്ടര്‍മാരും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ചുവന്ന തെരുവിലെ ചെറിയൊരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. സമൂഹത്തില്‍നിന്നു തങ്ങളെ ഒറ്റപ്പെടുത്തുകയാണ് ഇത്തരം നടപടികളിലൂടെയെന്നാണ് അവര്‍ ആരോപിയ്ക്കുന്നത്.

English summary
In a bid to woo voters in the West Bengal's red light areas, the Election Commission has supported a move to have a separate booth for sex workers in Nadia district where polling will be held on April 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X