കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ചട്ടം ലംഘിച്ചിട്ടില്ല: തിര. കമ്മീഷന്‍

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
ദില്ലി: മലമ്പുഴയിലെ എതിര്‍സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ആക്ഷേപാര്‍ഹമായി ഒന്നുമില്ലെന്നും അത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്നുമാണ് കമ്മീഷന്റെ വിലയിരുത്തല്‍.

വിവാദ പരാമര്‍ശം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് കമീഷന്‍ തീരുമാനം. പരാര്‍ശത്തെച്ചൊല്ലി മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമര്‍ഹിക്കുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ലതികാ സുഭാഷിന്റെ പരാതി, മുഖ്യമന്ത്രി നല്‍കിയ വിശദീകരണം തുടങ്ങിയവ പരിശോധിച്ചശേഷമാണ് കമ്മീഷന്‍ ശനിയാഴ്ച തീരുമാനമെടുത്തത്.

പാലക്കാട് പ്രസ് ക്ലബ്ബിന്റെ 'മുഖാമുഖം' പരിപാടിയില്‍ ലതികയെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് വി.എസ്. നല്‍കിയ മറുപടിയാണ് വിവാദമായത്. തിക ഒരു നിലക്ക് പ്രസിദ്ധയാണെന്നും അത് ഏതു തരത്തിലാണെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകുമെന്നുമായിരുന്നു മുഖ്യമന്ത്രി വി.എസ് നടത്തിയ പ്രതികരണം.

ചോദ്യത്തിന്റെ രീതികൂടി കണക്കിലെടുത്തുകൊണ്ടാവാം മുഖ്യമന്ത്രി അത്തരത്തില്‍ മറുപടി നല്‍കിയതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഭാവവ്യത്യാസമില്ലാതെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത് എന്നതിനാല്‍ അത് ദുരുദ്ദേശ്യപരമായിരുന്നില്ല എന്നുവേണം അനുമാനിക്കേണ്ടത്കമ്മീഷന്‍ വിലയിരുത്തി.

തന്റെ പരാമര്‍ശം എതിര്‍സ്ഥാനാര്‍ഥി വോട്ട് നേടാന്‍വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. സ്ത്രീകളെ മാന്യതയോടെ കാണുന്ന വ്യക്തിയാണ് താനെന്നും ലതികയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചിരുന്നു.

വിഎസ്സിന്റെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നാരോപിച്ച് ലതിക പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അന്യായം നല്കിയിട്ടുണ്ട്. അത് ഈ മാസം 30 നാണ് കോടതി പരിഗണിക്കുക. വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പ് പുറത്തിറക്കാന്‍ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിഎസിനെതിരെയുള്ള ശക്തമായ ആയുധമായി പരാതിയെ യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. 'ദ്വയാര്‍ഥ'മുള്ള പ്രയോഗം നടത്തുക വഴി ലതികയെ മാത്രമല്ല മുഴുവന്‍ സ്ത്രീ സമൂഹത്തെയുമാണ് മുഖ്യമന്ത്രി അപമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സംസ്ഥാനമൊട്ടുക്കും വ്യാപക പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

English summary
The Central Election Commission on Saturday informed that the remarks made by Chief Minister VS Achuthanandan ‘against’ UDF candidate Lathika Subhash at Malampuzha, were not a violation of the poll code of conduct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X