കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് 166 പ്രവാസികളുമായി വിമാനമെത്തി

  • By Lakshmi
Google Oneindia Malayalam News

കരിപ്പൂര്‍: പ്രവാസി വോട്ടര്‍മാരെ വോട്ടുചെയ്യാനായി നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനം ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെത്തി.

ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന്റെ നേതൃത്വത്തിലാണ് പ്രവാസികള്‍ കോഴിക്കോട്ടെത്തിയത്. റാസല്‍ഖൈമയില്‍ നിന്നാണ് 166 യാത്രക്കാരുമായി ആര്‍എകെ എയര്‍വേയ്‌സിന്റെ വിമാനം വന്നത്.

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവസരം ഒരുക്കുകയായിരുന്നു. 7500 രൂപ വീതമാണ് ഓരോരുത്തരില്‍ നിന്നും ഇതിനായി ഈടാക്കിയത്.

ഒരാഴ്ച മുതല്‍ ഒന്നരമാസം വരെ ലീവിലാണ് പലരും എത്തിയിരിക്കുന്നത്. നാട്ടിലേക്ക് വരുവാന്‍ മാത്രമുള്ള ടിക്കറ്റാണ് കെഎംസിസി അനുവദിച്ചിരിക്കുന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെത്തിയവര്‍ ഇവരെ സ്വീകരിച്ചു.

English summary
166 NRKs from Rasalkaima reached Karippur airport by Sunday morning on RAK Airlines. They will mark thier vote for the assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X