Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ഫണ്ട് എവിടെപ്പോയി? ആന്റണി

AK Antony
കൊല്ലം: സുനാമി പുനധിവാസ പദ്ധതിക്കു കേന്ദ്രം നല്‍കിയ 1440 കോടി രൂപ എവിടെയാണെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി.

ഇതു ചെലവഴിച്ചതിനെക്കുറിച്ചു കണക്കില്ലെന്നും പണം എവിടെപ്പോയെന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലത്ത് തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

കുടിവെള്ളം, തൊഴിലുറപ്പ് എന്നിവയ്ക്കുവേണ്ടി നല്‍കിയ പണം കേരളം പാഴാക്കി. കേന്ദ്രപണം ചെലവഴിക്കുന്നിലും വികസനത്തിലും കേരളം അനാസ്ഥ കാണിച്ചു.

കയര്‍, കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ തൊഴിലില്ലാതെ വലയുന്നു. വികസനം നടക്കുന്നുണ്ടോയെന്നറിയാന്‍ കേരളത്തിലെ ഇടതുപക്ഷം വടക്കോട്ടു നോക്കണം.

വികസന അജണ്ട ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ ഇടതുമുന്നണി വെടിക്കെട്ടു നടത്തുക യാണ്. ഭക്ഷ്യസുരക്ഷാനിയം ഏതാനും മാസങ്ങള്‍ക്കകം നിലവില്‍വരും. ഏറ്റവും കുറഞ്ഞ നിരക്കില്‍ 35 കിലോ അരിയും ഗോതമ്പും നല്‍കും- അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+