ശശിയ്‌ക്കെതിരെയുള്ളത് ഗുരുതരആരോപണം: എസ്ആര്‍പി
കാസര്‍കോട്: സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെ ഒരു നടപടിയും പാര്‍ട്ടി ഇതുവരെ എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള.
നടപടിയെടുക്കാത്തിടത്തോളം ശശി സംസ്ഥാന കമ്മിറ്റി അഗം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ശശിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നടപടിയെടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പി.ജയരാജനും പിണറായി വിജയനും ഇതുതന്നെയാണ് പറയുന്നത്-കാസര്‍ഗോഡ് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ രാമചന്ദ്രന്‍ പിള്ളപറഞ്ഞു. ശശിക്കെതിരെ നടപടിയുണ്ടായാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും എസ്.ആര്.പി അറിയിച്ചു.
ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് പാര്‍ട്ടി തരംതാഴ്ത്തിയെന്ന വാര്‍ത്ത പൂര്‍ണ്ണമായും നിരാകരിക്കുന്നരീതിയാണ് പിള്ളയുടെ പ്രസ്താവന.












Click it and Unblock the Notifications