വയസ്സന്‍ മുഖ്യന്‍; രാഹുലിന് വിഎസിന്റെ മറുപടി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ അമുല്‍ബേബിയാണ് രാഹുല്‍ ഗാന്ധിയെന്ന് പറഞ്ഞ വിഎസ് കേരളത്തിലെ സ്ഥനാര്‍ത്ഥികളായ ചില അമുല്‍ ബേബിമാര്‍ക്ക് വേണ്ടിയാണ് രാഹുലിനെപ്പോലെയുള്ള അമുല്‍പുത്രന്മാര്‍ വോട്ട് ചോദിക്കുന്നതെന്നും പറഞ്ഞു.
16ാം വയസിലാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ വയസ് 87ആയി. ഈ പ്രായത്തിലും താനിങ്ങനെ നടക്കുന്നത് തന്റെ കുറ്റം കൊണ്ടല്ലെന്നും വി.എസ് പറഞ്ഞു. കൊടിയ ദുഷ്പ്രഭുത്വത്തിന് നേരെ തലകുനിക്കാത്തതാണ് തന്റെ യൗവനം. രാഹുല്‍ ഗാന്ധി ഈ 40 വയസുവരെ എവിടെയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇത്തവണ എല്‍ഡിഎഫ് ഭരണത്തിലെത്തിയാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് 93 വയസ്സാവുമെന്ന് രാഹുല്‍ ഗാന്ധി ശനിയാഴ്ചത്തെ പ്രചാരണയോഗത്തില്‍ പരിഹസിച്ചിരുന്നു.












Click it and Unblock the Notifications