രാഹുല്‍ അഴിമതിക്കാരെ പിടിക്കണം: കൃഷ്ണയ്യര്‍

അഴിമതി വ്യാപകമായിരിക്കുന്നു. ജനവികാരങ്ങള്‍ മനസ്സിലാക്കി അഴിമതിക്ക് എതിരെ രാഹുല്‍ഗാന്ധി പോരാടണം എന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ഗാന്ധിക്ക് അയച്ച കത്തില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിഷ്‌ക്രിയനായിട്ടാണ് പ്രധാനമന്ത്രിയെ ഞാന്‍ കാണുന്നത്. അഴിമതി ആരോപണത്തിന് വിധേയനായ വിഐപി മാരെയും മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെയും സ്പര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറല്ല. രാജ്യത്ത് സല്‍ഭരണം നടപ്പിലാക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ നിശബ്ദരും നിഷ്‌ക്രിയരുമായി തുടരുന്നത് വിശ്വാസലംഘനമാണ്-അദ്ദേഹം കത്തില്‍ പറയുന്നു.
അന്നാ ഹസാരെ പ്രതിഭാസം'' എന്തുകൊണ്ട് രൂപപ്പെടുന്നു. തിന്മയ്ക്ക് എതിരെ ദില്ലിയില്‍നിന്ന് നടപടി ഇല്ലാത്തത് മൂലമാണ് ഇത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications