എസ്എംഎസിനും ചാനല്‍ പരിപാടിക്കും വിലക്ക്

വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിനു മുന്‍പുള്ള 48 മണിക്കൂര്‍ സമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരസ്യ പ്രചാരണങ്ങളും നിര്‍ത്തിവയ്ക്കണം. ഏപ്രില്‍ 13ന് വൈകിട്ട് 5 മണിവരെയാണ് വിലക്ക്.
ഈ സമയത്ത് ടെലിവിഷന്‍ ചാനലുകള്‍, എഫ്എം റേഡിയോ എന്നിവകളിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കണം. ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍, സംവാദങ്ങള്‍, നേരത്തേയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദൃശ്യങ്ങള്‍ തുടങ്ങിയവ ഈ 48 മണിക്കൂര്‍ സമയത്ത് സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല.
മൊബൈല്‍ ഫോണിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എംഎസ് സന്ദേശങ്ങളും അയക്കാന്‍ പാടില്ല. വിലക്കിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് ഇലക്റ്ററല്‍ ഓഫിസര്‍ അറിയിച്ചു.












Click it and Unblock the Notifications