കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ അജിതയെ തടഞ്ഞു
വേങ്ങര: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിയ്ക്കുന്ന വേങ്ങരയില്‍ പ്രചാരണത്തിനെത്തിയ കേരള സ്ത്രീവേദി കണ്‍വീനര്‍ അജിതയെയും സംഘത്തെയും യുഡിഎഫ് പ്രവര്‍ത്തകര്‍പ്രസംഗിക്കാനനുവദിച്ചില്ല. അജിതയുടെ വേദിക്കു മുന്‍പില്‍ പ്രതിഷേധമുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസും യുഡിഎഫ് നേതാക്കളും ഇടപെട്ടാണ് പിരിച്ചുവിട്ടത്.
പ്രചാരണത്തിനെത്തിയ നാലരയോടെ ഇവിടെയെത്തിയ സംഘത്തെ രണ്ടുമണിക്കൂറിനുശേഷം സിഐ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരിച്ചയച്ചു. മുന്‍കൂട്ടി അനുമതി തേടാതിരുന്നതിനാലാണ് അജിതയ്ക്ക് പ്രസംഗിക്കാന്‍ സൌകര്യം ഒരുക്കാന്‍ കഴിയാതിരുന്നതെന്ന്് പൊലീസ് പറഞ്ഞു.
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വീനര്‍ ഐഎന്‍എല്‍ നേതാവ് പി. മൊയ്തീന്‍കുട്ടിയുടെ പേരിലായിരുന്നു പൊതുയോഗത്തിന് മൈക്ക് അനുമതി കൊടുത്തത്. പ്രസംഗത്തിന് അവസരം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അനുമതി വാങ്ങി വേങ്ങരയില്‍ പ്രസംഗിക്കുമെന്നും അജിത പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി സമുദായത്തിന്റെ ശത്രുവാണെന്ന് അവര്‍ ആരോപിച്ചു.












Click it and Unblock the Notifications