പള്ളിയില്‍ കയറി ബൈബിള്‍ കീറി; യുവാവ് അറസ്റ്റില്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറിയയാള്‍ ബൈബിള്‍ വലിച്ചുകീറി പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിലെ ലോറന്‍സ് റോഡ് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് സംഭവം നടന്നത്.
അക്തര്‍ ഹുസൈന്‍ എന്നയാളാണ് പള്ളിയില്‍ കയറി ബൈബിള്‍ കീറുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇയാളെ സെക്യൂരിറ്റിക്കാര്‍ പിടികൂടി പൊലീസിന് കൈമാറി, മതനിന്ദ കുറ്റം ചുമത്തിയാണ് ഇയാളെ അരസ്റ്റ്് രേഖപ്പെടുത്തിയിരിക്കുന്നത്.
ചിറാഗ് ഷാ ടൌണിലെ താമസക്കാരനും ഫാക്ടറി ജീവനക്കാരനുമായ അക്തര്‍ പുറത്തുനിന്നു വാങ്ങിയ ബൈബിളുമായി പള്ളിയിലെത്തി വലിച്ചുകീറുകയായിരുന്നു.
അമേരിക്കയില്‍ രണ്ടു പാസ്റ്റര്‍മാര്‍ ഖുര്‍ആന്‍ കത്തിച്ചതിനു തിരിച്ചടി നല്‍കാനാണ് ഇതു ചെയ്തതെന്നു പ്രതി പറഞ്ഞു. കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയാല്‍ പ്രതിക്കു 10 വര്‍ഷം തടവു ലഭിക്കാം.












Click it and Unblock the Notifications