കൊച്ചിക്കും തിരുവനന്തപുരത്തിനും ഭൂചലന ഭീഷണി
ദില്ലി: കൊച്ചിയും തിരുവനന്തപുരവും രാജ്യതലസ്ഥാനമായ ദില്ലിയുമടക്കം രാജ്യത്തെ 38 ഇന്ത്യന്‍ നഗരങ്ങള്‍ കനത്ത ഭൂകമ്പസാധ്യതാ മേഖലയിലാണെന്നു ദേശീയ ദുരന്തനിവാരണ അതോറിട്ടി(എന്‍.ഡി.എം.എ)യുടെ മുന്നറിയിപ്പ് നല്‍കി.
മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങളും കൊച്ചി, തിരുവനന്തപുരം, പട്‌ന, അഹമ്മദാബാദ്, ഡെറാഡൂണ്‍ നഗരങ്ങളും ഉള്‍പ്പെടെയുള്ള രാജ്യത്തെ 58.6% പ്രദേശം ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍പ്പെടുന്നതായി എന്‍.ഡി.എം.എ. ഉപാധ്യക്ഷന്‍ ശശിധര്‍ റെഡ്ഡി വ്യക്തമാക്കുന്നു.
ഇവിടങ്ങളിലെല്ലാമുള്ള കെട്ടിടങ്ങള്‍ ഭൂകമ്പം ചെറുക്കാന്‍ പര്യാപ്തമല്ല. പുതുതായി നിര്‍മിയ്ക്കുന്ന കെട്ടിടങ്ങളും ഭൂകമ്പപ്രതിരോധ സംവിധാനങ്ങളില്ലാതെയാണ് നിര്‍മിക്കുന്നതെന്ന് ശശിധര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications