വോട്ടിന് പണം; രാജയുടെ സഹോദരന്‍ അറസ്റ്റില്‍
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന് മുന്‍ ടെലികോം മന്ത്രി എ. രാജയുടെ സഹോദരന്‍ അറസ്റ്റിലായി.
ഞായറാഴ്ച രാത്രി പെരുമ്പലൂര്‍ ജില്ലയില്‍ വച്ചാണ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ രാജയുടെ സഹോദരന്‍ എ.കലൈപെരുമാള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഇത് രണ്ടാം തവണയാണ് കലൈപെരുമാളെ സമാനമായ കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. ബിസിനസുകാരനാണ് കലൈപെരുമാള്‍. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കോടിക്കണക്കിന് രൂപയാണ് പൊലീസ് കണ്ടെടുത്തത്.












Click it and Unblock the Notifications