18കാരി കൂട്ടബലാത്സംഗത്തിനിരയായി
ദില്ലി: രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് ശമനമില്ല. ബന്ധുവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പത്താം ക്ലാസുകാരി രക്ഷപ്പെടുന്നതിനിടെ കാറിലെത്തിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതാണ് പീഡനപരമ്പരയിലെ ഏറ്റവും പുതിയ സംഭവം.
ദക്ഷിണ ദില്ലിയിലെ വസന്ത് കുഞ്ചില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്, സഹോദരന്റെ ഭാര്യയുടെപിതാവായ ഹനുമാന്‍ മിശ്രയെന്നയാളാണ് ആദ്യം 18കാരിയെ പീഡിപ്പിച്ചത്. ഭാര്യയ്ക്ക് വേണ്ടി ഒരു സമ്മാനം വാങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഹനുമാന്‍ മിശ്ര പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്. ഇയാളുടെ വീട്ടില്‍ വെച്ചുനടന്ന ബലാത്സംഗത്തിന് ശേഷം അവിടെ നിന്ന രക്ഷപ്പെട്ട് സഹായം തേടുന്നതിനിടെ കാറിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഓടുന്ന കാറില്‍ വച്ച് ഇവര്‍ മാറിമാറി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ശനിയാഴ്ച രാവിലെ നാല് മണിയോടെ ദ്വാരക സെക്ടര്‍ 19 ല്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരണ് പൊലീസിനെ വിവരമറിയിച്ചത്. സംഭത്തിലുള്‍പ്പെട്ട നാല് പേരെയും പൊലീസ് അറസ്റ്റ ്‌ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications