Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രനേഡില്‍ വീഴാത്ത സിന്ധു ചീമുട്ടയില്‍ വീണു

Pinarayi
തിരുവനന്തപുരം: ഗ്രനേഡ് വന്നിട്ടും വീണുപോകാത്ത സിന്ധുജോയി ഒരു ചീമുട്ട വന്നപ്പോള്‍ വീണുപോയതാണ് സിന്ധുവിനുണ്ടായ ഇപ്പോഴത്തെ മാറ്റമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്ക്കുമ്പോഴാണ് പിണറായി സിന്ധുവിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ഇങ്ങന പറഞ്ഞത്.

എസ്എഫ്‌ഐയിലായിരുന്ന കാലത്ത് സമരമുഖങ്ങളില്‍ ഗ്രനേഡാക്രമണത്തില്‍ സിന്ധുവിന്റെ കാലിന് സാരമായ പരിക്കേറ്റിരുന്നു. എന്നിട്ടും അവര്‍ വീണ്ടും രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നത് അന്ന് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇത് മനസ്സില്‍ വെച്ചായിരുന്നു പിണറായിയുടെ ഒളിയന്പ്.

സിന്ധുവിന് നേരെ വാമനപുരത്തുണ്ടായെന്ന് പറയപ്പെടുന്ന ആക്രമം ആസൂത്രിതമാണെന്ന് സംശയിക്കണമെന്നും പിണറായി നേരത്തെ പറഞ്ഞിരുന്നു.

സിപിഎമ്മുകാരുടെ അക്രമത്തില്‍ സിന്ധു ജോയിയുടെ വലതുകൈയ്ക്ക് പൊട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സിന്ധുവിനെ മെഡിക്കല്‍ കോളെജ് സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. എന്നാല്‍ പരിക്ക് ഗുരതരമല്ലെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് നിസാറുദ്ദീന്‍ പറഞ്ഞു. നിര്‍ത്താതെ ഛര്‍ദി അനുഭവപ്പെടുന്നതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+