ഹസാരെയ്ക്ക് പ്രചോദനമായത് വിക്കിലീക്‌സ്

സമീപകാലത്ത് വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ ആധാരമാക്കി ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച 21 മുന്‍പേജ് വാര്‍ത്തകളെ അദ്ദേഹം അഭിനന്ദിച്ചു. ലൈംഗികാരോപണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ ലണ്ടനില്‍ അറസ്റ്റിലായി പുറത്തുവന്ന ശേഷം ആദ്യമായാണ് അസാന്‍ജ് വാര്‍ത്താസമ്മേളനത്തിനെത്തുന്നത്.
ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശം അത്യാവശ്യമാണെന്നും അല്ലെങ്കില്‍ അഴിമതി പെരുകുമെന്നും അസാഞ്ച പറഞ്ഞു. വിക്കിലീക്‌സിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യത്തിലാണ് അസാഞ്ച് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
താനും തന്റെ സംഘവും ശരി മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും തെറ്റുപറ്റിയാല്‍ നിങ്ങള്‍ പിന്തുണക്കേണ്ടെന്നും അസാന്‍ജ് വ്യക്തമാക്കി. വിക്കിലീക്‌സ് പോലുള്ള ജനപക്ഷ വെബ്‌സൈറ്റുകള്‍ക്ക് ചിലപ്പോള്‍ രക്തച്ചൊരിച്ചില്‍ വരെ ഒഴിവാക്കാന്‍ കഴിയും. രാജ്യത്തെ സര്‍ക്കാറിനേക്കാള്‍ കൂടുതല്‍ താന്‍ ഉത്തരവാദിത്തത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് അസാന്‍ജ് പറഞ്ഞു.












Click it and Unblock the Notifications