കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയ്ക്ക് പ്രചോദനമായത് വിക്കിലീക്‌സ്

  • By Ajith Babu
Google Oneindia Malayalam News

Anna Hazare
ലണ്ടന്‍: വിക്കിലീക്‌സ് വെളിപ്പെടുത്തലുകളാണ് ഇന്ത്യയിലെ അഴിമതി വിരുദ്ധപോരാട്ടങ്ങള്‍ക്ക് പ്രചോദനമായതെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അന്നാ ഹസാരെയുടെ നിരാഹാരസമരം പ്രോത്സാഹിപ്പിച്ചതിനു പിന്നില്‍ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ പകര്‍ന്ന ഊര്‍ജമാണെന്ന് അസാഞ്ച പറഞ്ഞു.

സമീപകാലത്ത് വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ ആധാരമാക്കി ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച 21 മുന്‍പേജ് വാര്‍ത്തകളെ അദ്ദേഹം അഭിനന്ദിച്ചു. ലൈംഗികാരോപണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ ലണ്ടനില്‍ അറസ്റ്റിലായി പുറത്തുവന്ന ശേഷം ആദ്യമായാണ് അസാന്‍ജ് വാര്‍ത്താസമ്മേളനത്തിനെത്തുന്നത്.

ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശം അത്യാവശ്യമാണെന്നും അല്ലെങ്കില്‍ അഴിമതി പെരുകുമെന്നും അസാഞ്ച പറഞ്ഞു. വിക്കിലീക്‌സിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യത്തിലാണ് അസാഞ്ച് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

താനും തന്റെ സംഘവും ശരി മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും തെറ്റുപറ്റിയാല്‍ നിങ്ങള്‍ പിന്തുണക്കേണ്ടെന്നും അസാന്‍ജ് വ്യക്തമാക്കി. വിക്കിലീക്‌സ് പോലുള്ള ജനപക്ഷ വെബ്‌സൈറ്റുകള്‍ക്ക് ചിലപ്പോള്‍ രക്തച്ചൊരിച്ചില്‍ വരെ ഒഴിവാക്കാന്‍ കഴിയും. രാജ്യത്തെ സര്‍ക്കാറിനേക്കാള്‍ കൂടുതല്‍ താന്‍ ഉത്തരവാദിത്തത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് അസാന്‍ജ് പറഞ്ഞു.

English summary
The 72-year-old Gandhian crusader Anna Hazare has won his battle against the government, partially, as Manmohan Singh's men accepted to set up a joint committee to draft the anti-corruption bill - 'Lokpal Bill.' After his successful movement, questions raised - what inspired Hazare to kick off his fight - whether it is the increasing corruption, scams and scandals in India or is it WkiLeaks?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X