കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗത് സിങിനെ കോണ്‍ മുഖപത്രം അധിക്ഷേപിച്ചുവെന്ന്

  • By Ajith Babu
Google Oneindia Malayalam News

Bhagat Singh
ദില്ലി: രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളായ ഭഗത് സിങിനെയും ശിവ്‌റാം ഹരി രാജ്ഗുരു, സുഖ്‌ദേവ് ഥാപ്പര്‍ എന്നിവരെയും കോണ്‍ഗ്രസ് മുഖപത്രം ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് ആരോപണം.

കോണ്‍ഗ്രസ് മുഖപത്രമായ സ്വദേശില്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് മൂവരെയും ജാതിപ്പേരില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നത്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.

മാര്‍ച്ച് 23ന് പുറത്തിറങ്ങിയ ലക്കത്തില്‍ നല്‍കിയിരിക്കുന്ന പരസ്യത്തില്‍ ഭഗത് സിംഗിനെ കുറിച്ചുള്ള വിശദീകരണ കുറിപ്പില്‍ അദ്ദേഹം ജാട്ട് സിഖ് സമുദായത്തില്‍ പിറന്നയാളണെന്നാണ് വിശേഷിപ്പിയ്ക്കുന്നത്. അതുപോലെ മാഹാരാഷ്ട്രയില്‍ നിന്നുള്ള ഇന്ത്യന്‍ വിപ്ലവ നേതാവ് ശിവ്‌റാം രാജ്ഗുരു ദേശസ്ഥ ബ്രാഹ്മണ സമുദായക്കാരനാണെന്നും സുഖ്‌ദേവ് ഥാപ്പര്‍ സിക്ക് സമുദായ അംഗമെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

ഇവര്‍ മൂന്ന് പേരെയും രക്തസാക്ഷികളെന്ന് പറയാന്‍ പലയിടത്തും മടികാണിച്ചപ്പോഴാണ് ഇത്തരത്തില്‍ സമുദായം പറഞ്ഞ് അപമാനിച്ചതെന്നാണ് ആക്ഷേപം. സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The Congress is on the backfoot over an advertisement in the latest issue of its mouthpiece 'Sandesh' that has dubbed Bhagat Singh as a freedom fighter "born to a Jat Sikh family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X