മല്ലികയെ അക്രമിക്കാന്‍ പദ്ധതിയിട്ടയാള്‍ പിടിയില്‍

2006ല്‍ ജാട്ട് സമുദായത്തിനെതിരേ വിവാദ പ്രസ്താവന നടത്തിയ മല്ലികയെ അക്രമിയ്ക്കാനായിരുന്നു രാജേഷിന്റെ പദ്ധതി. മുംബൈയിലെ മല്ലികയുടെ വസതിയുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കവേയാണു രാജേഷ് ആദ്യം പിടിയിലാവുന്നത്. പിന്നീടു മൂന്നുവര്‍ഷം തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു. പരോളില്‍ പുറത്തിറങ്ങി മുങ്ങി. 2010ല്‍ സഹോദരിയുടെ കാറുമായി മുങ്ങിയ രാജേഷിനെ പോലീസ് പിടികൂടി. ഇക്കാലയളവിലാണു ജയിലില്‍ രാജീവുമായി സൗഹൃദത്തിലാവുന്നത്.
ദില്ലിയില്‍ രാജേഷിന്റെ കൂട്ടുകാരിയെ ശല്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് പിന്നീട് പിടിയിലാവുന്നത്. ഇവരില്‍നിന്നു തിരകളുള്ള പിസ്റ്റലുകളും കണ്ടെടുത്തു..ബാങ്കു കവര്‍ച്ച ഉള്‍പ്പെടെ നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയാണു രാജേഷ്.












Click it and Unblock the Notifications