ഗാന്ധിയും അഴിമതിക്കാരനാവുമായിരുന്നു: കുമാരസ്വാമി
ബാംഗ്ലൂര്‍: ഗാന്ധിജി ഇന്ന് രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും അഴിമതിക്കാരനാകുമായിരുന്നു എന്ന കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പരാമര്‍ശം വിവാദമാകുന്നു. രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും കുമാരസ്വാമിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കള്‍ അഴിമതിയോട് ഇത്തരം സമീപനം വച്ചു പുലര്‍ത്തുമ്പോള്‍ എങ്ങനെയാണ് അഴിമതി പൂര്‍ണ്ണമായും തുടച്ചുമാറ്റാനാവുക എന്ന് പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ ആശങ്ക പ്രകടിപ്പിച്ചു. കുമാരസ്വാമിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. കുമാരസ്വാമിയെപ്പോലൊരു നേതാവില്‍ നിന്ന് ഇതിലധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.
പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രസ്താവനെ ന്യായീകരിച്ച് കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്.ഗാന്ധിജി ഇപ്പോഴുണ്ടായിരുന്നെങ്കില്‍ അഴിമതിക്കാരനാവുമെന്നാണ് താന്‍ പറഞ്ഞതെന്നും ഇതിനര്‍ഥം അദ്ദേഹം ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും കുമാര സ്വാമി പറഞ്ഞു.
അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ലോക് പാല്‍ ബില്ലിനായി നടന്ന പോരാട്ടം ജനങ്ങളില്‍ പുതിയ ഊര്‍ജ്ജം പകര്‍ന്ന ഘട്ടത്തിലാണ് കുമാരസ്വാമി വിവാദ പരാമര്‍ശവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications