പാര്‍ട്ടിക്കാര്‍ രക്തം കൊടുക്കേണ്ട: തിര. കമ്മീഷന്‍
കൊല്‍ക്കത്ത: സംസ്ഥാനത്തു രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നിര്‍ദേശം നല്‍കിയതോടെ ബംഗാളിലെ ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി.
സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന രക്തദാന ക്യാംപുകള്‍ വഴിയാണു സംസ്ഥാനത്തെ മിക്ക ബ്ലഡ് ബാങ്കുകളിലും രക്തം ലഭിക്കുന്നത്. കൂടാതെ രക്തം ആവശ്യമായി വരുന്നവര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തകര്‍ രക്തം നല്‍കാറുമുണ്ട്. എന്നാല്‍ കമ്മിഷന്റെ ഉത്തരവോടെ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിയ്്ക്കുകയാണ്.
രക്തദിന ക്യാമ്പുകള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിന്റെ മറവില് പാര്‍ട്ടിക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ടെന്നും പറഞ്ഞാണ് കമ്മീഷന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചത്.
പ്രതിസന്ധി രൂക്ഷമായതോെട കൊല്‍ക്കത്തയിലെ മിക്ക ബ്ലഡ് ബാങ്കുകളിലും രക്തം കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള ബ്ലഡ് ക്യാന്‍സര്‍ രോഗികളെയാണ് ഇത് ഏറെ ബാധിച്ചത്. ബംഗാള്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 10 വരെ തുടരുമെന്നതിനാല്‍ അടുത്ത ഒരു മാസം കൂടി പ്രതിസന്ധി നിലനില്‍ക്കും.
തിരഞ്ഞെടുപ്പിന്റെ പേരില്‍ രക്തദാനം നിരോധിച്ച കമ്മിഷന്‍ നടപടിക്കെതിരേ സിപിഎമ്മും തൃണമൂലുമടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications