മന്‍മോഹനും വോട്ട് ചെയ്തില്ല

അസമില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയതും. പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ ജെ ബാലാജി പറഞ്ഞു. ദിസ്പുര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് സ്‌റേഷനിലെ വോട്ടര്‍പട്ടികയില്‍ 721ാംനമ്പരായാണ് മന്‍മോഹന്റെ പേരുള്ളത്. തിങ്കളാഴ്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ്.
വോട്ടവകാശം വിനിയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് കോടികള്‍ മുടക്കി കേന്ദ്ര സര്‍ക്കാര്‍ പരസ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി വോട്ടു ചെയ്യാന്‍ പോകാതിരുന്നത്. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഇവിടെ വോട്ടുചെയ്തിരുന്നു. എന്നാല്‍, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തില്ല. അന്ന തിരഞ്ഞെടുപ്പിന് ഒരു ദിവസം ഉള്ളപ്പോഴാണ് പ്രധാനമന്ത്രിയും ഭാര്യയും അസം വിട്ടത്.
തിരഞ്ഞെടുപ്പ് നിയമാവലി അനുസരിച്ച് പ്രധാനമന്ത്രിക്ക് പോസ്‌റല്‍വോട്ടിന് അവകാശമില്ല. തിരഞ്ഞെടുപ്പ് ജോലികള്‍ വ്യപ്തരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പോസ്റ്റല്‍ വോട്ടിന് അവകാശമുള്ളൂ.












Click it and Unblock the Notifications