അച്ഛനോട് പകവീട്ടാന്‍ മകളെ മാനഭംഗപ്പെടുത്തി
മുംബൈ: തൊഴിലാളിയോടുള്ള പകവീട്ടാന്‍ ഭൂവുടമ അയാളുടെ മകളെ മാനഭംഗപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം നടന്നിരിക്കുന്നത്.
തന്റെ തൊഴിലാളി മറ്റൊരു കൃഷിയിടത്തില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് പ്രതികാരം തീര്‍ക്കാന്‍ ഭൂവുട തൊഴിലാളിയുടെ കൗമാരാക്കാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
എട്ടുദിവസമാണ് ഇയാള്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഞായറാഴ്ച തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ പെണ്‍കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാബുലാല്‍ രസാല്‍ എന്നയാളാണ് പെണ്‍കുട്ടിയെ നിരന്തരമായ ബലാത്സംഗത്തിനിരയാക്കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിതാവിന് പണം വായ്പയായി നല്‍കിയിരുന്നു. വായ്പ വാങ്ങിയ പണം തിരിച്ചു നല്‍കിയ ശേഷം മറ്റൊരാളുടെ കൃഷിയിടത്തില്‍ ജോലിക്ക് പോയതാണ് ബാബുലാലിനെ കുപിതനാക്കിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാബുലാലും സഹായികളും ഒളിവിലാണ്.












Click it and Unblock the Notifications