വോട്ടെടുപ്പിന് തൊട്ട് മുമ്പ് മുന്‍തൂക്കം ആര്‍ക്ക്?
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവചനം എല്ലാകാലത്തും വളരെ എളുപ്പമുള്ളൊരു സംഗിതയായിരുന്നു. അഞ്ചുവര്‍ഷം എല്‍ഡിഎഫ് ഭരിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം നിശ്ചയമായും യുഡിഎഫ് ഭരിക്കും.
പക്ഷേ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്, ആരോപണങ്ങള്‍ക്കും പ്രതാരോപണങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ല. എല്‍ഡിഎഫിനെ തളര്‍ത്താന്‍ യുഡിഎഫിന്റെ കയ്യിലും യുഡിഎഫിനെ തളര്‍ത്താന്‍ എല്‍ഡിഎഫിന്റെ കയ്യിലും ആയുധങ്ങള്‍ ഏറെയാണ്.
ഭരണപാര്‍ട്ടിയുടെ പ്രതിഛായ, സ്ഥാനാര്ഥികളുടെ ജനപ്രീതി, മതന്യൂനപക്ഷങ്ങളുടെ നിലപാട് എന്നിവയാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന ഘടകങ്ങള്‍. ബിജെപിയുടെ നിലപാട് ഇക്കൂട്ടത്തില്‍ പ്രധാനമാണ്. ഇവരെല്ലാം സ്വീകരിക്കുന്ന നിലപാട് ആര്‍ക്ക് അനുകൂലമായിരിക്കുമെന്നകാര്യം ഇത്തവണ പ്രവചനാതീതമാണ്.
ഈ സാഹചര്യങ്ങലെല്ലാം കണക്കിലെടുക്കുമ്പോള്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് മുന്‍തൂക്കം ആര്‍ക്കായിരിക്കും. വായനാക്കാര്‍ക്ക് സ്വന്തം അഭിപ്രായം രേഖപ്പെടുത്താം.












Click it and Unblock the Notifications