ഐസ്‌ക്രീം ജഡ്ജിമാര്‍ക്കെതിരെയുള്ള ഹര്‍ജി തള്ളി

കോട്ടയത്തെ നവോത്ഥാന വേദിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഐസ്‌ക്രീം കേസില്‍ ഇരു ജഡ്ജിമാരും പി.കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചത് പണം സ്വീകരിച്ചാണെന്ന് കെ.എ റൗഫ് നടത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കുഞ്ഞാലിക്കുട്ടിക്കെതിരായ അന്വേഷണം സിബിഐക്കു വിടണമെന്ന ഹര്‍ജി ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് തള്ളിയത് പണം വാങ്ങിയായിരുന്നുവെന്നും കേസില്‍ കേടതി മാറ്റം സംബന്ധിച്ച വിധിയില്‍ ജസ്റ്റിസ് കെ.തങ്കപ്പന്‍ പണം വാങ്ങിയെന്നുമായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍.
ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഹര്‍ജിയെന്ന് കോടതി പറഞ്ഞു.












Click it and Unblock the Notifications