പ്രസംഗം: സുധാകരനെതിരെ കേസെടുക്കാന്‍ ഹര്‍ജി
കണ്ണൂര്‍: ജഡ്ജിമാരെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിന്റെ പേരില്‍ കെ.സുധാകരന്‍ എംപിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. കൊട്ടാരക്കരയില്‍ പ്രസംഗിയ്ക്കുന്നതിനിടയിലായിരുന്നു ഈ പരാമര്‍ശം. ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ രണ്ടു ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിയത് താന്‍ സാക്ഷിയാണെന്നു സുധാകരന്‍ പ്രസംഗിച്ചതായി ഹര്‍ജിയില്‍ പറയുന്നു. സുധാകരനെതിരെ ക്രിമിനല്‍ നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ശബരീഷാണു കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് ടി.കെ. നിര്‍മല മുന്‍പില്‍ ഹര്‍ജി നല്‍കിയത്.
ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിയ്ക്കവേയാണ് സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. ബാലകൃഷ്ണപിള്ള ഇടമലയാര്‍ കേസില്‍ ശിക്ഷിയ്കപ്പെട്ടതിനെതുടര്‍ന്ന് നടത്തിയതായിരുന്നു ഈ സ്വീകരണം.












Click it and Unblock the Notifications