Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികയില്‍ പേര്; എസ്എംഎസിലൂടെ അറിയാം

Voting Machine
തിരുവനന്തപുരം: ബുധനാഴ്ച കേരളം വിധിയെഴുതുകയാണ്. 2,31,47,871 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇത്തവണ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് എളുപ്പമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പടികൂടി മുന്നോട്ട് കടന്നു.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏതു ബൂത്തിലാണു വോട്ട് എന്നും എസ്എംഎസ് വഴി വോട്ടര്‍മാര്‍ക്ക് അറിയാം. 54242 അല്ലെങ്കില്‍, 537252 എന്ന നമ്പരിലേക്കാണു മൊബൈല്‍ ഫോണ്‍ വഴി സന്ദേശം അയയ്‌ക്കേണ്ടതെന്ന്് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ELEVoter ID numbe എന്നാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബ്മി വര്‍ലസ് സൊലൂഷന്‍സുമായി ചേര്‍ന്ന് കേരള സ്റ്റേറ്റ് ഐടി മിഷന്റെ മൊബൈല്‍ ഗവേണന്‍സ് പ്രൊജക്ടാണ് ഈ സൗകര്യം സജ്ജീകരിച്ചരിക്കുന്നത്. 140 മണ്ഡലങ്ങളിലുമുള്ള എല്ലാ വോട്ടര്‍മാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

തിരഞ്ഞെടുപ്പു കമ്മിഷന്റെ കോള്‍ സെന്ററിലേക്കു വിളിച്ചാലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം. നമ്പര്‍ 1965ആണ്.

പ്രശ്‌നസാധ്യതയുള്ള ബൂത്തുകളില്‍ ശക്തമായ പൊലീസ് സാന്നിധ്യത്തിനു പുറമേ വിഡിയോ റിക്കോര്‍ഡിങ്ങും ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലൂടെ ഈ ബൂത്തുകളില്‍ നടക്കുന്ന വോട്ടെടുപ്പ് ലോകം മുഴുവന്‍ കാണാന്‍ കഴിയും. ചില ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങും ഉണ്ടാവും.

കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുകയുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും അറിയിച്ചു. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ കമ്മീഷന്‍ അനുവദിക്കുന്ന ഫോട്ടോയുള്ള തിരിച്ചറിയല്‍ സ്ലിപ്പ് ഇവയില്‍ ഏതെങ്കിലും ഒന്നാണ് ഹാജരാക്കേണ്ടത്. ഇതെല്ലാം ഉണ്ടായിട്ടും വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+