പാര്‍ലമെന്റിലിരുന്ന് അശ്ലീല വീഡിയോ കണ്ടു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അശ്ലീലയ്‌ക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടിയ പാര്‍ട്ടിയുടെ എംപി പാര്‍ലമെന്റില്‍ ഇരുന്ന് ലാപ്‌ടോപില്‍ അശ്ലീല വീഡിയോ കണ്ടത് കയ്യോടെ പിടിക്കപ്പെട്ടു. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌യാഥാസ്ഥിതിക ഇസ്‌ലാമിക് പാര്‍ട്ടിയായ ഇസ്‌ലാമിക് പ്രൊസ്പരസ് ജസ്റ്റിസ് പാര്‍ട്ടി(പികെഎസ്) എം.പി അരിഫിന്റോ രാജിവെച്ചു.
സഭയിലിരുന്ന അരിഫന്റോ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് ഒരു പത്ര ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. പിറ്റേ ദിവസത്തെ പത്രത്തില്‍ ഇത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു. അശ്ലീലതയ്‌ക്കെതിരേ നിയമനിര്‍മാണത്തിനു നേതൃത്വം നല്‍കിയത് അരിഫിന്റോയുടെ പാര്‍ട്ടിയായിരുന്നു.
അതേസമയം, തനിക്കു വന്ന ഇമെയില്‍ തുറന്നുനോക്കുക മാത്രമാണ് ചെയ്തതെന്നും ഇതുമൂലം ഉണ്ടായ വിവാദത്തിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും രാജിപ്രഖ്യാപനത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്. ഇന്തോനേഷ്യന്‍ അധികൃതര്‍ ഇന്റര്‍നെറ്റില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വിവിധ കമ്പനികളുമായി സഹകരിച്ച് തടയുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് അരിഫിന്റോ ആരോപണവിധേയനായിരിക്കുന്നത്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ അരിഫിന്റോയ്ക്കു കടുത്ത ശിക്ഷ ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.












Click it and Unblock the Notifications