കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷപ്പാല്‍: ചൈനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

ബെയ്ജിങ്:വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ നൈട്രേറ്റ് കലര്‍ന്ന പാല്‍ കുടിച്ചു മൂന്നു കുട്ടികള്‍ മരിക്കുകയും 36 പേരുടെ ആരോഗ്യനില വഷളാകുകയും ചെയ്ത സംഭവത്തില്‍ രണ്ട് ക്ഷീരകര്‍ഷകര്‍ അറസ്റ്റില്‍.

ഗ്വാങ്ഷു പ്രവിശ്യയിലെ രണ്ടു ഡയറികളില്‍വച്ചാണ് പാലില്‍ വ്യാവസായിക ലവണമായ നൈട്രേറ്റ് കലര്‍ത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മനഃപൂര്‍വമായാണ് വിഷം കലര്‍ത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെ ഇതിന് പ്രേരിപ്പിച്ച കാര്യമെന്തെന്ന് വ്യക്തമല്ല. എണ്‍പതോളം വരുന്ന സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്.

വിഷപ്പാല്‍ കുടിച്ച് രണ്ടു വയസിനോടടുത്ത് പ്രായമുള്ള രണ്ടു കുട്ടികളും 36 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞുമാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ചൈനയിലെ പാലുത്പന്നങ്ങളില്‍ വിഷം കലര്‍ന്ന സംഭവം ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പല ലോകരാഷ്ട്രങ്ങളും ചൈനയില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ നിരോധിയ്ക്കുകയും ചെയ്തു.

English summary
Two farmers have been held responsible for intentionally tainting milk that killed three children and sickened 36 others in Pingliang, Northwest China's Gansu province, a government official said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X