19കാരിയെ 3മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു
ദില്ലി: പത്തൊമ്പതുകാരിയെ മനുഷ്യക്കടത്ത് മാഫിയ മൂന്നുമാസത്തോളം തടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു.
സംഘത്തിലെ ഒരാളാണത്രേ യുവതിയെ ഇത്രയും കാലം ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നും അത് ഗുളിക നല്‍കി അലസിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ ദില്ലിയിലെ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വച്ചാണ് സംഘം യുവതിയെ വലയിലാക്കിയത്.
വന്‍ തുകയ്ക്ക് വില്‍ക്കുകയായിരുന്നുവത്രേ ഇവരുടെ ഉദ്ദേശം. ദില്ലിയില്‍ മനുഷ്യക്കടത്ത് സംഘവും സ്ത്രീകല്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചുവരുകയാണ്. ഇതിനെതിരെ നടപടിയെടുത്തുവന്ന് പൊലീസ് ആണയിടുന്നതിനിടെയാണ് ഈ സംഭവം വെളിച്ചത്തുവന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി ജനുവരി ആദ്യമാണത്രേ ദില്ലിയില്‍ എത്തിയത്. രണ്ടാനമ്മയുണ്ടാക്കുന്ന പ്രശ്‌നങ്ങെത്തുടര്‍ന്ന് കുട്ടി നാടുവിടുകയായിരുന്നു. റെയില്‍വേസ്റ്റേഷനില്‍ വച്ച്പരിയപ്പെട്ട ഒരു വൃ്ദ്ധന്‍ കുട്ടിയെ രണ്ട് യുവാക്കള്‍ക്് പരിചയപ്പെടുത്തുകയും അവര്‍ ജോലിനേടിത്തരുമെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.
ഇവരില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ മൂന്നുമാസത്തിന് ശേഷം പൊലീസുമായി ഫോണില്‍ ബന്ധപ്പെട്ടാണത്രേ കുട്ടി കാര്യങ്ങള്‍ അറിയിച്ചത്.












Click it and Unblock the Notifications