വീട്ടുതടങ്കല്‍: യുവതികളിലൊരാള്‍ മരിച്ചു
ദില്ലി:ഏഴുമാസം സ്വയം വീട്ടുതടങ്കലില്‍ കഴിഞ്ഞ യുവതികളിലൊരാള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കൈലാശ് ആശുപത്രിയിലായിരുന്നു അന്ത്യം.
റിട്ടയേര്‍ഡ് കേണലിന്റെ മക്കളും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ അനുരാധയും സൊനാലി ബേലും ഏഴുമാസമായി പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടില്‍ അടച്ചുപൂട്ടി കഴിയുകയായിരുന്നു. അനുരാധയാണു മരിച്ചത്. ഇരുവരെയും തീര്‍ത്തും അവശയായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
നാല്‍പ്പതുകളില്‍ എത്തിനില്‍ക്കുന്ന സഹോദരിമാരെ സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരു മനുഷ്യ സഹായ സംഘടനയുടെ പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം നോയിഡയിലെ സെക്ടര്‍ 29 ല്‍ ഉള്ള വീട്ടില്‍ നിന്ന് പുറത്ത് എത്തിച്ചത്. നടക്കാനാവാത്ത സ്ഥിതിയിലായിരുന്ന സഹോദരിമാരെ എടുത്താണ് വീടിനു പുറത്ത് എത്തിച്ചത്. ഇവര്‍ കടുത്ത വിഷാദരോഗമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യുവതികളുടെ പിതാവ് കാറപകടത്തില്‍ ഏതാനും വര്‍ഷം മുമ്പെ മരിച്ചുപോയിരുന്നു. അമ്മയും ഇവരുടെ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയിരുന്നു. കുറച്ചുകാലം മുമ്പ് ഇവരുടെ സഹോദരനും വീടുവിട്ടുപോയി. ഇതെല്ലാം സഹോദരിമാരെ വല്ലാതെ ഉലച്ചു. ഇതിനിടെ വളര്‍ത്തുനായ ചത്തതും ഇവര്‍ക്ക് ആഘാതമായെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications