കൂട്ടുകക്ഷി സര്‍ക്കാറിന് സാധ്യത: കരുണാനിധി

സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ സീറ്റുകള്‍ ഡിഎംകെയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച കരുണാനിധി ചിലപ്പോള്‍ അതൊരു കൂട്ടുകക്ഷി സര്‍ക്കാരായിരിക്കുമെന്നുമാണ് പറഞ്ഞത്.
കോണ്‍ഗ്രസ് ഡിഎംകെയോട് ദീര്‍ഘകാലമായി ആവശ്യപ്പെട്ട് വരുന്ന കാര്യമാണ് കൂട്ടുകക്ഷി സര്‍ക്കാര്‍. എന്നാല്‍ ഇതുവരെ കരുണാനിധി ആവശ്യത്തിന് വഴങ്ങിയിരുന്നില്ല.
1967ലാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞ് ഡിഎംകെ സ്ഥാപക പ്രസിഡന്റ് അണ്ണാദുരൈ അധികാരത്തില്‍ എത്തിയത്.
എന്നാല്‍ ഇപ്പോഴത്തെ കരുണാനിധിയുടെ പ്രസ്താവനയില്‍ നിന്നും ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനോട് ഡിഎംകെ വലുതായി വിയോജിക്കുന്നില്ലെന്നുള്ള സൂചനയാണ് ലഭിയ്ക്കുന്നത്.












Click it and Unblock the Notifications