കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരസേനയെ അപമാനിച്ചു; വിജയകാന്തിന് നോട്ടീസ്

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: കരസേനയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിനു മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.

വില്ലുപുരത്തു മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ, പാക്കിസ്ഥാന്‍ കരസേനയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ കരസേനയുടെ നയം ശരിയല്ലെന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നാണ് ആരോപം. സംഭവം ചൂണ്ടിക്കാണിച്ച് അശോക് നഗര്‍ സ്വദേശി ടി.എസ്. രാജനാണു ഹര്‍ജി നല്‍കിയത്.

പ്രസ്താവന കരസേനയെ അപമാനിക്കുന്നതിനു തുല്യമാണെന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു ചീഫ് ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍, ജസ്റ്റിസ് ശിവജ്ഞാനം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിജയകാന്തിനു നോട്ടീസയയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണു നിര്‍ദേശം.

English summary
The Madras High Court on Tuesday ordered notice to DMDK president and actor Vijayakanth on a petition seeking a direction to the EC to conduct inquiry into his alleged remarks against the Indian Army and cancel the status of political party to his organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X