കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉല്‍ക്ക തടാകത്തില്‍ അപൂര്‍വ ബാക്ടീരിയകള്‍

  • By Ajith Babu
Google Oneindia Malayalam News

Rare bacterium discovered in Lonar crater sediments
നാഗ്പുര്‍: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഉല്‍ക്കാപതനത്തെ തുടര്‍ന്ന് തടാകമായിത്തീര്‍ന്ന മഹാരാഷ്ട്രയിലെ ലോണാര്‍ ലേക്കില്‍ അപൂര്‍വ ഇനം ബാക്ടീരിയകളെ കണെ്ടത്തിയതായി സാന്റ് ഗാഡ്‌ജെ ബാബ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ.ദിലീപ് തമ്പോകാര്‍ അവകാശപ്പെട്ടു.

ഏഴുവര്‍ഷം മുമ്പ് ചൊവ്വ ഗ്രഹ പര്യവേഷത്തില്‍ കണ്ടെത്തിയ ബാസിലസ് ഓഡീസി ഉള്‍പ്പെടെ 31 തരത്തിലുള്ള ബാക്ടീരിയകളെയാണു തടാകത്തിലെ ജലത്തില്‍ തമ്പോകാര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട ബാക്ടീരിയ ഭൂമിയില്‍ ഇല്ലാത്തതിനാല്‍ ലോനാര്‍ തടാകം ചൊവ്വാ ഗ്രഹത്തില്‍ നിന്നുള്ള ഉല്‍ക്കാവര്‍ഷത്തില്‍ രൂപപ്പെട്ടതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തടാകം അഗ്നിപര്‍വതമുഖമാണെന്ന് നേരത്തെ വാദങ്ങളുണ്ടായിരുന്നു.

അന്പതിനായിരം വര്‍ഷം മുന്പ് രൂപം കൊണ്ടതെന്ന് കരുതപ്പെടുന്ന ലോണാര്‍ തടാകം ജൈവവൈവിധ്യത്താല്‍ സന്പന്നമാണ്. ഒട്ടേറെ ശാസ്ത്രീയ പഠനങ്ങളും വര്‍ഷങ്ങളായി ഇവിടെ നടക്കുന്നുണ്ട്.

English summary
In a development that is being termed as the first piece of biological evidence about the origin of the widely discussed Lonar Crater Lake in Buldhana, microbiologists have discovered a rare bacterium in the lake sediments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X