കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വോട്ടെടുപ്പ്

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: കേരളത്തിനൊപ്പം തമിഴ്‌നാട്, പുതുച്ചേരി നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി 2773 സ്ഥാനാര്‍ഥികളാണ് ബുധനാഴ്ച ജനവിധി തേടുന്നത്. രണ്ടിടങ്ങളിലും കാലത്ത് എട്ടുമണിയോടെയാണ് പോളിങ് തുടങ്ങിയത്.

4.6 കോടി വോട്ടര്‍മാര്‍ സംസ്ഥാനത്ത് സമ്മതിദാനം വിനിയോഗിക്കും. മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധി, മകനും ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍, മുഖ്യപ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത, ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് എന്നിവര്‍ ജനവിധി തേടുന്നവരില്‍ പ്രമുഖരാണ്.

മിക്കബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. കേന്ദ്രഭരണ പ്രമദശമായ പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പുതുച്ചേരിയില്‍ 810,000 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. മേയ് 13നാണ് രണ്ടിടത്തും വോട്ടെണ്ണല്‍.

English summary
Polling began on a brisk note in 234 constituencies of Tamil Nadu, 140 in Kerala and 30 in Puducherry on Wednesday, with voters queuing at the booths since morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X