വിഎസിന്റെ സ്വാധീനം പ്രധാനം: സീതാറാം യെച്ചൂരി

അഞ്ചുവര്‍ഷംകൂടുമ്പോള്‍ ഇരുമുന്നണികളും മാറിമാറി ഭരിക്കുന്ന കേരളത്തിലെ പതിവുരീതി ഇക്കുറി മാറുമെന്നും ചൊവ്വാഴ്ച യച്ചൂരി ദില്ലിയില്‍ പറഞ്ഞു.
സര്‍ക്കാറിന്റെയും എല്‍ഡിഎഫിന്റെയും പ്രതീകമാണ് മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പ്രധാനഘടകമായി. സിപിഎമ്മിന്റെ പ്രധാന നേതാവാണ് അദ്ദേഹം. എന്നാല്‍, ഏറ്റവും മുഖ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകളില്‍ ചിത്രം പതിച്ച കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ സിപിഎം സംസ്ഥാന നേതാക്കളാണ് മറുപടി പറയേണ്ടത്- യെച്ചൂരി വ്യക്തമാക്കി.
പ്രധാനമന്ത്രി, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ പ്രചാരണത്തിനെത്തിയപ്പോള്‍ ആള്‍ക്കൂട്ടമുണ്ടായില്ല. എന്നാല്‍, വി.എസ്. പ്രചാരണത്തിനിറങ്ങിയപ്പോള്‍ തടിച്ചുകൂടിയ ജനങ്ങള്‍ സര്‍ക്കാറിനും ഇടതുപക്ഷത്തിനുമുള്ള അംഗീകാരമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രായത്തിലും വി.എസ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുന്നതും മത്സരിക്കുന്നതും കേരളത്തിലെ വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യമാണ് കാണിക്കുന്നത്. ഇതിനെ അവമതിച്ചുകാണുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ക്ക് എന്തുകൊണ്ടാണ് അങ്ങനെ കഴിയാത്തതെന്ന് സ്വയം ചിന്തിക്കണം. വി.എസ്സിനെതിരായ ഇത്തരം പരാമര്‍ശങ്ങളും പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ 'കുംഭകര്‍ണ പ്രയോഗവു'മെല്ലാം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി.എസ്. പങ്കെടുത്ത പ്രചാരണ യോഗങ്ങളില്‍ മറ്റു നേതാക്കളേക്കാള്‍ കൂടുതല്‍ ജനക്കൂട്ടമുണ്ടായത് സ്വന്തം മഹത്ത്വം കൊണ്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതിനു തൊട്ടുപിറകെയാണ് യെച്ചൂരി വിഎസ് എല്‍ഡിഎഫിന്റെ പ്രതീകമാണെന്ന് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications