മമ്മൂട്ടി വോട്ടിനില്ല; ദിലീപ് ദുബയില്‍ നിന്ന്

തോട്ടക്കാട്ടുകര മറ്റപ്പടി അംഗന്‍വാടിയിലെ 71ാം ബൂത്തില്‍ ദിലീപിനും കുടുംബത്തിനും ഇക്കുറി വോട്ടുണ്ട്. ദുബായിര്‍ല്‍ ഷൂട്ടിംഗിലായ ദിലീപ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങി വീട്ടിലെത്തും. സ്ഥാനാര്‍ത്ഥികളിലൊരാള്‍ ദിലീപിന്റെ അടുത്ത സുഹൃത്തു കൂടിയായതാണ് പറന്നെത്താന്‍ കാരണം. ഭാര്യ മഞ്ജു വാര്യര്‍, മാതാവ് സരോജം, സഹോദരന്‍ അനൂപ് എന്നിവര്‍ക്കെല്ലാം ഇതേ ബൂത്തിലാണ് വോട്ട്.
അതേ സമയം ലണ്ടനിലായതിനാല്‍ സൂപ്പര്‍താരം മമ്മൂട്ടി വോട്ട് ചെയ്യാനുണ്ടാവില്ല. കുടുംബവുമൊത്തുള്ള യൂറോപ്യന്‍ ടൂറിലാണ് മമ്മൂട്ടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാതെ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത് ചാനലുകള്‍ വാര്‍ത്തയാക്കിയിരുന്നു. പ്രചാരണത്തില്‍ നിറഞ്ഞുനിന്ന സുരേഷ് ഗോപി ശാസ്തമംഗലം സ്‌കൂളിലും ജഗദീഷ് കാലടിയിലും വോട്ട് ചെയ്യും. സമ്മതിദാനാവകാശം എല്ലാവരും വിനിയോഗിക്കണമെന്നു സുരേഷ് ഗോപി പറഞ്ഞു താന്‍ പിന്തുണയ്ക്കുന്ന മുന്നണി അധികാരത്തില്‍ വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു.












Click it and Unblock the Notifications